Wednesday, December 9, 2009
തൃശൂര്‍ പൂരം
തൃശ്ശൂരില്‍
വടക്കും നാഥക്ഷേത്ര ത്തിന്‍റെ
വടക്കേ ഗോപുര നടയിലിരുന്നു
മണികുട്ടന്ടെ അച്ഛന്‍ പുട്ട് കുത്തുന്നത് കണ്ടിട്ടുണ്ടോ?
ചുട്ടെടുത്ത ചങ്ക് ഇടിച്ചു തരിയാക്കി
മേമ്പോടിക് വിഷാദം ചെര്‍ത്തു
വേവിച്ചു കുത്തിയെടുത്തത്
ആകാശത്തിന്റെ അണാക്കിലെക്കു
അമ്പലത്തിനു വടക്കു
വാടകവീട്ടിലെ അടുക്കള തിണ്ണയിലിരുന്നു
മണികുട്ടന്ടെ അമ്മ കതിനാ നിറക്കനതു കണ്ടിട്ടുണ്ടോ ?
ജീവിതം പോറി
ചെതുംബാലിച്ച കൈ കൊണ്ടു
അരിപ്പൊടി കുഴച്ചു പരുവമാക്കി
മേമ്പോടിക്ക് തീങ്ങപ്പീര ചെര്‍ത്തു വേവിച്ചു
കുതിയെടുത്തപ്പോള്‍ തീ
അരിച്ചു കയറിയ തീയാളി
വിശന്ന വയറുകള്‍ പൊട്ടിച്ചിതറി
ആകാശത്തിന്നു അരിപ്പോടിപ്പുരം
അതേ കാലം
എന്ന് മുതലാണ് നിലവിളികള്‍
കൊണ്ടു സിംഫണികള്‍ ഉണ്ടായി തുടങ്ങിയത്
പണ്ടു കെറുവിച്ചു പിരിഞ്ഞു പോയ
തകലപാത്രം തിരിച്ചു വരാന്‍ തുടങ്ങിയത്
എന്ന് മുതലാണ് വല്ലം പൊളിച്ചു കോഴികള്‍
അതിര്‍ത്തികള്‍ വെട്ടി പൊളിച്ചു
ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്
അലക്ക് കല്ലിനു ആകാരത്തിലും നിറത്തിലും
ലജ്ജ തോന്നി തുടങ്ങിയത്
എന്ന് മുതലാണ് വിളക്ക് പോലും അറിയാതെ
വെളിച്ചം കെട്ട് തുടങ്ങിയത്
ഇരുട്ടും വെളിച്ചവും തമ്മിലുള്ള അധികാര ഘടന
തകിടം മറിഞ്ഞു തുടങ്ങിയത്
എന്നിട്ടുമെന്തിനാണ് മുങ്ങി കുളിച്ചാല്‍
ചത്തു പൊങ്ങുന്ന തലമുറയെ
നിങ്ങള്‍ ഉഭയജീവികള്‍ എന്ന് വിളിച്ചു കൂവുന്നത് ?
കൊണ്ടു സിംഫണികള്‍ ഉണ്ടായി തുടങ്ങിയത്
പണ്ടു കെറുവിച്ചു പിരിഞ്ഞു പോയ
തകലപാത്രം തിരിച്ചു വരാന്‍ തുടങ്ങിയത്
എന്ന് മുതലാണ് വല്ലം പൊളിച്ചു കോഴികള്‍
അതിര്‍ത്തികള്‍ വെട്ടി പൊളിച്ചു
ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്
അലക്ക് കല്ലിനു ആകാരത്തിലും നിറത്തിലും
ലജ്ജ തോന്നി തുടങ്ങിയത്
എന്ന് മുതലാണ് വിളക്ക് പോലും അറിയാതെ
വെളിച്ചം കെട്ട് തുടങ്ങിയത്
ഇരുട്ടും വെളിച്ചവും തമ്മിലുള്ള അധികാര ഘടന
തകിടം മറിഞ്ഞു തുടങ്ങിയത്
എന്നിട്ടുമെന്തിനാണ് മുങ്ങി കുളിച്ചാല്‍
ചത്തു പൊങ്ങുന്ന തലമുറയെ
നിങ്ങള്‍ ഉഭയജീവികള്‍ എന്ന് വിളിച്ചു കൂവുന്നത് ?
Subscribe to:
Posts (Atom)