Wednesday, December 9, 2009

അതേ കാലം


എന്ന് മുതലാണ്‌ നിലവിളികള്‍
കൊണ്ടു സിംഫണികള്‍ ഉണ്ടായി തുടങ്ങിയത്
പണ്ടു കെറുവിച്ചു പിരിഞ്ഞു പോയ
തകലപാത്രം തിരിച്ചു വരാന്‍ തുടങ്ങിയത്

എന്ന് മുതലാണ്‌ വല്ലം പൊളിച്ചു കോഴികള്‍
അതിര്‍ത്തികള്‍ വെട്ടി പൊളിച്ചു
ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്
അലക്ക് കല്ലിനു ആകാരത്തിലും നിറത്തിലും
ലജ്ജ തോന്നി തുടങ്ങിയത്

എന്ന് മുതലാണ്‌ വിളക്ക് പോലും അറിയാതെ
വെളിച്ചം കെട്ട് തുടങ്ങിയത്
ഇരുട്ടും വെളിച്ചവും തമ്മിലുള്ള അധികാര ഘടന
തകിടം മറിഞ്ഞു തുടങ്ങിയത്

എന്നിട്ടുമെന്തിനാണ് മുങ്ങി കുളിച്ചാല്‍
ചത്തു പൊങ്ങുന്ന തലമുറയെ
നിങ്ങള്‍ ഉഭയജീവികള്‍ എന്ന് വിളിച്ചു കൂവുന്നത് ?


4 comments:

  1. ഉഷാറായി നടക്കട്ടേ കാര്യങ്ങള്‍
    വളരെ നന്നായി....
    ആദര്‍ശ്

    ReplyDelete