Friday, September 3, 2010

കൊടിച്ചി

നാട്ടില്‍ എല്ലായിടത്തും പോകും
കാട്ടിലേക്ക് ഇതു വരെ പോയിട്ടില്ല
ഇടക്ക് ഇടക്ക് വേലികൂട്ടില്‍ നിന്ന്
മൂത്രം ഒഴിക്കല്‍ ആണ് ഏക ദുശീലം

ബീഡി വലിക്കാന്‍ അറിയില്ല
കരയാനും ചിരിക്കാനും പോയിട്ട്
നേരെ നില്ക്കാന്‍ സമയമില്ല
കാറ്റിലൂടെ പറന്നു വന്ന കരിങ്കല്ല്
പാട്ടും പാടി വലത്തേ കണ്ണില്‍ ഇരിപ്പുണ്ട്
ഇതിനിടയില്‍ ആണത് സംഭവിച്ചത്
എന്‍റെ മേലോരുത്താന്‍ വന്നു വീണു
ദുഷിച്ചു നാറിയ തോല്
റോഡില്‍ പറ്റിപ്പിടിച്ചു
സിനിമ പോസ്ടര്‍ പോലയെങ്കിലും
എന്‍റെ മേലുള്ള അവന്‍റെ ഒരു വീഴ്ച
മൂന്നുനാലു ദിവസം പോലും കഴിയാതെ
ചീഞ്ഞു നാരാതെ തന്നെ എനിക്ക്
ഓക്കാനം വന്നു ......

കുനിയന്‍


കുളത്തില്‍
ഒരു ഒറ്റയാന്‍ വരാലുണ്ട്
ഇടത്തെ പക്കിലെ അഴുകിയ വ്രണവും കൊണ്ട്
അവനങ്ങനെ ......

ഉഭയ ജീവികള്‍ കൂട്ടം ചേര്‍ന്നു
കുളത്തിലെക്കവനെ ചാടിച്ചു
കൂപവരലക്കാന്‍ എന്ത് വഴി

ഇര കോര്‍ത്ത്‌ മലര്‍ന്നു കിടന്നു ഉറങ്ങിയ
ഒരു ചൂണ്ടക്കാരന്‍ .......
കൂടയില്‍ ഇരുന്നു ആക്രോശിക്കുന്ന
തവളകളെ നോക്കിച്ചിരിച്ചു
വംശനാശകനയാല്‍ എന്താ

പൊരിച്ച കോഴിയും .....
വറുത്ത വരാലും
നനഞ്ഞ കരിഞ്ഞുണ്ട് കൂര്‍പ്പിച്ചു
അവനങ്ങനെ അങ്ങനെ .....

പെട്ടെന്ന് ചൂണ്ട അനക്കം കേട്ട്
പൊക്കിയെടുത്ത ചൂണ്ട കൊളുത്തില്‍
ആടിചിരിക്കുന്നു കറുത്ത ഒരു ആമ ......