Friday, September 3, 2010

കുനിയന്‍


കുളത്തില്‍
ഒരു ഒറ്റയാന്‍ വരാലുണ്ട്
ഇടത്തെ പക്കിലെ അഴുകിയ വ്രണവും കൊണ്ട്
അവനങ്ങനെ ......

ഉഭയ ജീവികള്‍ കൂട്ടം ചേര്‍ന്നു
കുളത്തിലെക്കവനെ ചാടിച്ചു
കൂപവരലക്കാന്‍ എന്ത് വഴി

ഇര കോര്‍ത്ത്‌ മലര്‍ന്നു കിടന്നു ഉറങ്ങിയ
ഒരു ചൂണ്ടക്കാരന്‍ .......
കൂടയില്‍ ഇരുന്നു ആക്രോശിക്കുന്ന
തവളകളെ നോക്കിച്ചിരിച്ചു
വംശനാശകനയാല്‍ എന്താ

പൊരിച്ച കോഴിയും .....
വറുത്ത വരാലും
നനഞ്ഞ കരിഞ്ഞുണ്ട് കൂര്‍പ്പിച്ചു
അവനങ്ങനെ അങ്ങനെ .....

പെട്ടെന്ന് ചൂണ്ട അനക്കം കേട്ട്
പൊക്കിയെടുത്ത ചൂണ്ട കൊളുത്തില്‍
ആടിചിരിക്കുന്നു കറുത്ത ഒരു ആമ ......

No comments:

Post a Comment