നാട്ടില്‍ എല്ലായിടത്തും പോകും
കാട്ടിലേക്ക് ഇതു വരെ പോയിട്ടില്ല
ഇടക്ക് ഇടക്ക് വേലികൂട്ടില്‍ നിന്ന്
മൂത്രം ഒഴിക്കല്‍ ആണ് ഏക ദുശീലം
ബീഡി വലിക്കാന്‍ അറിയില്ല
കരയാനും ചിരിക്കാനും പോയിട്ട്
നേരെ നില്ക്കാന്‍ സമയമില്ല
കാറ്റിലൂടെ പറന്നു വന്ന കരിങ്കല്ല്
പാട്ടും പാടി വലത്തേ കണ്ണില്‍ ഇരിപ്പുണ്ട്
ഇതിനിടയില്‍ ആണത് സംഭവിച്ചത്
എന്‍റെ മേലോരുത്താന്‍ വന്നു വീണു
ദുഷിച്ചു നാറിയ തോല്
റോഡില്‍ പറ്റിപ്പിടിച്ചു
സിനിമ പോസ്ടര്‍ പോലയെങ്കിലും
എന്‍റെ മേലുള്ള അവന്‍റെ ഒരു വീഴ്ച
മൂന്നുനാലു ദിവസം പോലും കഴിയാതെ
ചീഞ്ഞു നാരാതെ തന്നെ എനിക്ക്
ഓക്കാനം വന്നു ......
Subscribe to:
Post Comments (Atom)
No comments:
Post a Comment